മോദി വീണ്ടും കര്‍ണാടകയിലേക്ക്, രാഹുലിന്റെ അയോഗ്യതക്ക് കാരണമായ പ്രസംഗം നടന്ന കോലാറിലും പരിപാടി

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തും. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ ബിദാര്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ ആറ് പൊതുസമ്മേളനങ്ങളിലും രണ്ട് റോഡ് ഷോകളിലും മോദി പങ്കെടുക്കും.രാവിലെ 11 മണിക്ക് ഹുമ്നാബാദിലെ പൊതുസമ്മേളനമാണ് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ പരിപാടി. ഇതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം വിജയ്പുരയില്‍ രണ്ടാമത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. അതിന് ശേഷം ബെലഗാവിയിലെ കുഡച്ചിയില്‍ ഉച്ചയ്ക്ക് 2.45 ന് നടക്കുന്ന മൂന്നാമത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ടോടെ തലസ്ഥാന നഗരമായ ബംഗലൂരുവിലെത്തുന്ന മോദി ബംഗലൂരു നോര്‍ത്തില്‍ ആദ്യ റോഡ് ഷോയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകാന്‍ ഇടയായ വിവാദ പ്രസംഗം നടന്ന കോലാറില്‍ നിന്നുമാണ് രണ്ടാം ദിനം പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ രാവിലെ 11.30 നാണ് ഇവിടെ പൊതുസമ്മേളനം.അടുത്തിടെ രാഹുല്‍ ഗാന്ധിയും വീണ്ടും ഇവിടെയെത്തി പ്രസംഗിച്ചിരുന്നു.

രാമനഗരയ്ക്ക് സമീപം ഛന്നപട്ടണയില്‍ നടക്കുന്ന പരിപാടിക്ക് പരിപാടിക്ക് ശേഷം വൈകിട്ട് 3.45 ന് ബേലൂരിലെ ഹാസനില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് മൈസൂരു നഗരത്തിലാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റോഡ് ഷോ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News