കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്ന പരാമർശം മുസ്ലിം വിഭാഗത്തെ കുറിച്ചല്ല; മുസ്ലിം വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് മോദി

മുസ്ലിം വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്ന പരാമർശം മുസ്ലിം വിഭാഗത്തെ കുറിച്ചല്ലെന്നാണ് മോദി പറഞ്ഞത്. ഇന്നലെ വാരാണസിയിൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപായിരുന്നു മോദിയുടെ പ്രതികരണം. ഏതു സമൂഹത്തിന്റെ കാര്യമെടുത്താലും, എവിടെ ദാരിദ്ര്യം ഉണ്ടോ, അവിടെ കൂടുതല്‍ കുഞ്ഞുങ്ങളുമുണ്ടാകും എന്നാണ് താൻ പറഞ്ഞതെന്നും മോദി പറഞ്ഞു.

Also Read: ന്യൂസ് ക്ലിക്കിനോട് കേന്ദ്രത്തിനുള്ളത് ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷം: ന്യൂസ് ക്ലിക്ക് മുൻ മാധ്യമപ്രവർത്തക അനുഷ പോൾ

എന്നാല്‍, താന്‍ ഹിന്ദുക്കളെയോ അല്ലെങ്കില്‍ മുസ്ലിങ്ങളെയോ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞതെന്നും, മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചുവെന്നാല്‍ പൊതുജീവിതത്തില്‍ തുടരാന്‍ താന്‍ യോഗ്യനല്ലെന്നും മോദി വികാരപ്രകടനം നടത്തി. രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദി വിദ്വേഷപ്രസംഗം നടത്തിയത്. ഇതിനെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Also Read: സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രബീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News