ധ്യാനമിരിക്കാന്‍ മോദി ഇന്നെത്തും; കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ വന്‍ സുരക്ഷാസന്നാഹം

കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.

തമിഴ്നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് കന്യാകുമാരി പൂംപുഹാര്‍ ബോട്ടുജെട്ടിയില്‍നിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും. 5.45-ന് വിവേകാനന്ദപ്പാറയിലെ ധ്യാനമുറിയില്‍ എത്തുന്ന അദ്ദേഹം 31 വരെ അവിടെ ധ്യാനത്തിലായിരിക്കും. ജൂണ്‍ ഒന്നിനു വൈകിട്ട് മൂന്നിന് ബോട്ടില്‍ അദ്ദേഹം തീരത്തേക്കു മടങ്ങും.

3.25-ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെടുന്ന നരേന്ദ്രമോദി 4.05-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെനിന്ന് അദ്ദേഹം ദില്ലിയിലേക്കു മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News