‘പേടി കൂടുമ്പോൾ ഭക്തിയും കൂടും, സ്വാഭാവികം’, മോദിയുടെ ധ്യാനം ഇന്ന് അവസാനിക്കും; കന്യാകുമാരിക്ക്‌ ഇനി ദീർഘശ്വാസം വിടാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നരയോടെ ധ്യാനം അവസാനിപ്പിച്ച് മോദി ഡൽഹിയിലേക്ക് മടങ്ങും. അവസാനഘട്ടതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് വേളയിലെ ധ്യാനത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മോദിയുടെ ധ്യാനത്തെ തുടർന്ന് വരുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. വിവേകാനന്ദ പാറയുടെ 5 കിലോമീറ്റർ ചുറ്റളവിൽ മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

വ്യാഴാഴ്ച രാത്രിയാരംഭിച്ച ധ്യാനം ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ മോദി അവസാനിപ്പിക്കും. ധ്യാനമിരിക്കുന്ന മോദിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവിധ ആംഗിളുകളിൽ നിന്നുമുള്ള ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ട്രോളുകളും പുറത്തുവന്നു. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും മോദി ധ്യാനത്തിലാണ്.

ALSO READ: ഡി കെ ശിവകുമാറിന്റെ ആരോപണം; ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് അന്വേഷിച്ചു, പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

അവസാനഘട്ട തെരഞ്ഞെടുപ്പ് വേളയിലെ ഈ ധ്യാനം പ്രഹസന നാടകമാണെന്നും രാഷ്ട്രീയം മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും പ്രതിപക്ഷം വിമർശിച്ചു. ആദ്യദിവസം ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധവുമുയർന്നിരുന്നു. മോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതിയിലും വരെയെത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല. മോദിയുടെ ധ്യാനത്തെ പ്രചരണമോ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമോ ആയി കാണാനാവില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News