ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം. കൂടിക്കാഴ്ച വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
also read- ജീവിത പങ്കാളി കൊലപ്പെടുത്തിയ അവതാരകയുടെ ശരീരാവശിഷ്ടം അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടെത്തി
അതിര്‍ത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിര്‍ത്തിയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുന്ന കാര്യത്തിലും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here