വർഗീയത മാറ്റാൻ ഉദ്ദേശമില്ല; മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ഉറച്ച് നരേന്ദ്ര മോദി

മുസ്‌ലിം വിവാദ പരാമർശത്തിൽ തന്നെ ഉറച്ചു നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത്‌ കൊള്ളയടിച്ചുവെന്നും പ്രത്യേക വിഭാഗത്തിന് മാത്രം പരിഗണന നൽകിഎന്നും മോദി പറഞ്ഞു. ദളിത്‌, പിന്നാക്ക, ദളിത്‌ വിഭാഗങ്ങളുടെ സംവരണം കുറച്ചു മുസ്‌ലിം വിഭാഗത്തിന് നൽകി.

ALSO READ: ‘ന്യൂനപക്ഷത്തിന് ഇടതു മുന്നണിയെ വിശ്വസിക്കാം, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ എൻ്റെ ശബ്ദമുണ്ടാകും’, കെ കെ ശൈലജ ടീച്ചർ

രാജ്യത്തിന്‍റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നും മോദി ചോദിച്ചിരുന്നു. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി പറഞ്ഞത്.

അതേസമയം മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം സുപ്രീം കോടതിയില്‍ ഉന്നയിക്കാൻ ബൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ കൂടെ മോദിയുടെ പരാമർശവും കോടതിയില്‍ ഉന്നയിക്കും.

ALSO READ:ജസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News