ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്‌മസ് വിരുന്നൊരുക്കാനൊരുങ്ങി പ്രധാനമന്ത്രി

ലോകസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കും. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും.

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വിഭാഗം ബിജെപിക്കെതിരെ തിരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.

Also Read : കാനം രാജേന്ദ്രന്റെ വിയോഗം എല്‍ഡിഎഫിന് കനത്ത നഷ്ടം: അനുസ്മരിച്ച് മുഖ്യമന്ത്രി

മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണ്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ക്രൈസ്തവ സംഘടനകള്‍ പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പ്രധാനമന്ത്രിയുടെ നീക്കം. നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോള്‍ഡഖാന കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  ഇതിന്  ശേഷമാണ് മണിപ്പൂര്‍ സംഘര്‍ഷം അധികം ഉണ്ടാകുന്നത്.

Also Read : ഇന്ത്യക്കാരുമായി വന്ന വിമാനം ഫ്രാൻ‌സിൽ തടഞ്ഞുവെച്ചു; പിന്നിൽ മനുഷ്യക്കടത്തോ?

കേരളത്തിലടക്കം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമമാണ് ബിജെപി നേതൃത്വം നടത്തുന്നത്. കേരളത്തിലും മോദിയുടെ ക്രിസ്മസ് വിരുന്നിനു ബിജെപി നേതൃത്വം പ്രചാരണം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News