777 കോടി മുടക്കി പ്രധാനമന്ത്രി നാദരേന്ദ്ര മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ. നിർമാണം പൂർത്തീകരിക്കുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ അലംഭാവവുമാണ് ദൽഹിയിലെ പ്രഗതി മൈദാൻ തുരങ്കം നശിക്കാൻ കാരണമായത്. 2022 ജൂണിലാണ് പ്രധാനമന്ത്രി തുരങ്കം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ പൂർണ്ണമായും ഇത് ഉപയോഗശൂന്യമായിരിക്കുകയാണ്.
തുരങ്കത്തിന്റെ അറ്റകുറ്റപ്പണി നടത്തുക ഇനി അസാധ്യമാണെന്നും ആദ്യം മുതൽ പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. സെൻട്രൽ ദൽഹിയെ നോയിഡയും ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈദാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കൊറിഡർ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് അണ്ടർ പാസുകളോട് കൂടി 13 കി.മീ നീളമുള്ള തുരങ്കം നിർമിച്ചത്. എന്നാൽ മഴ പെയ്താൽ ഉടനെ തുരങ്കത്തിൽ വെള്ളം കയറുകയും തുടർന്ന് അടച്ചിടേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം മഴക്കെടുതിയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി തവണ തുരങ്കം അടച്ചിട്ടിരുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും തുരങ്കത്തിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സ്വപ്ന പദ്ധതി സ്വാഹ, സ്വപ്നം മുങ്ങിപ്പോയ്, തുടങ്ങിയ തരത്തിലാണ് പലരും ഈ വാർത്തയിൽ പ്രതികരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here