പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് മോദി

ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നത്. അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും നരേന്ദ്ര മോദി ആരോപിച്ചു.പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം കുടുംബം ആദ്യം എന്നതാണ്. അവർക്ക് രാജ്യം ഒന്നുമല്ല എന്നും വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് അവർക്ക് താൽപര്യമെന്നും മോദി കുറ്റപ്പെടുത്തി.

Also Read: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ആൻഡമാൻ നിക്കോബാർ ദ്വീപി​ലെ പോർട്ട് ​ബ്ലയർ വിമാനത്താവളത്തിൽ നിർമിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ 9 വർഷത്തിനിടെ, ഞങ്ങൾ പഴയ സർക്കാറുകളുടെ തെറ്റുകൾ തിരുത്തുക മാത്രമല്ല, ആളുകൾക്ക് പുതിയ സൗകര്യങ്ങളും വഴികളും ഒരുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിൽ ഒരു പുത്തൻ വികസന മാതൃക വന്നിരിക്കുന്നു. ഇത് ചേർത്തു നിർത്തലിന്റെ മാതൃകയാണെന്നും മോദി അവകാശപ്പെട്ടു.

Also Read: നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറി

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മറുപടിയുമായി തങ്ങളോട് സഹകരിക്കുന്ന കക്ഷികളെ ബിജെപി ചൊവ്വാഴ്ച തിരക്കിട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 38 പാർട്ടികൾ യോഗത്തിൽ പ​ങ്കെടുക്കുമെന്നാണ് ബിജെപി അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News