ജനപങ്കാളിത്തമില്ലാതെ പാലക്കാട് മോദിയുടെ റോഡ് ഷോ; എത്തിയത് 5000ത്തില്‍ താഴെ ആളുകള്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷാ വലയത്തില്‍ നടത്തിയ റോഡ് ഷോയ്ക്ക് ബിജെപി നേതൃത്വം പ്രതീക്ഷിച്ച ആള്‍ എത്തിയില്ല. അതേസമയം പാലക്കാട്, പൊന്നാനി, മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രധാനമന്ത്രിയ്‌ക്കൊപ്പം വാഹനത്തില്‍ കയറ്റിയപ്പോള്‍, വാഹനത്തില്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്ന മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി ഡോ. എം അബ്ദുള്‍ സലാമിനെ ഒഴിവാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തിയത്. രാവിലെ കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ മോദി, സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തില്‍ റോഡ് ഷോ നടത്തി. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്ററായിരുന്നു റോഡ് ഷോ നടത്തിയത്.

Also Read : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ മോദിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. അതേസമയം മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി ഡോ. എം അബ്ദുല്‍ സലാമും വാഹനത്തില്‍ ഉണ്ടാവുമെന്ന് ബിജെപി നേത്യത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അബ്ദുല്‍ സലാമിന് വാഹനത്തില്‍ കയറാനുള്ള അനുമതി നിഷേധിച്ചു.

ലിസ്റ്റില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ പ്രധാനമന്ത്രിക്കൊപ്പം അനുവദിക്കാതിരുന്നത് എന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. റോഡ് ഷോ പൂര്‍ത്തിയാക്കിയ മോദി, പിന്നീട് ഹെലികോപ്റ്ററില്‍ സേലത്തേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള കേരളത്തിലെ ആദ്യ സന്ദര്‍ശനമെന്ന നിലയില്‍ മോദിയുടെ പരിപാടി വിജയിപ്പിക്കാന്‍ വന്‍ സന്നാഹം ബിജെപി സംഘടിപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ജനപങ്കാളിത്തം റോഡ് ഷോയ്ക്ക് ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News