‘മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ചത് ഗുരുതരമായ പരാമർശം’ ; മോദി മാപ്പ് പറയണമെന്ന് അമര്‍ത്യ സെന്‍

മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍. ഗുരുതരമായ പരാമര്‍ശമാണ് മോദി നടത്തിയത്, ദശലക്ഷക്കണക്കിന് മുസ്ലീംങ്ങളെയാണ് മോദി അപമാനിച്ചത്. തന്നെ ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശം തന്നെ അഹങ്കാരവും മതിഭ്രമവും നിറഞ്ഞതാണ്. ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മോദിയുടെ ധിക്കാരത്തിനും അഹങ്കാരത്തിനും കുറവില്ലെന്നും, അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താനുളള നീക്കം തന്നെ ഞെട്ടിച്ചുവെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

Also Read; ‘കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ല’, ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരം; ഭരണഘടനയാണ് പ്രധാനമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ദി വയര്‍ എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന നല്‍കിയ അഭിമുഖത്തിലാണ് അമര്‍ത്യ സെന്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് മോദി വിളിച്ചത്. 20 കോടി മുസ്ലീംങ്ങളെയാണ് അപമാനിച്ചത്. പരാമര്‍ശത്തില്‍ മോദി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. തന്റെ ജന്മം ജൈവികമല്ലെന്നും ദൈവം അയച്ചതാണെന്ന മോദിയുടെ പരാമര്‍ശം അഹങ്കാരവും മതിഭ്രമവും നിറഞ്ഞതാണെന്നും അമര്‍ത്യ സെന്‍ തുറന്നടിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി എന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍ അസംബന്ധം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read; ‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മോദിയുടെ ധിക്കാരത്തിനും അഹങ്കാരത്തിനും കുറവില്ല. പ്രതിപക്ഷത്തോടുളള അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയാണെന്ന് അമര്‍ത്യ സെന്‍ പരിഹസിച്ചു. അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തന്നെ ഞെട്ടിച്ചുവെന്നും അമര്‍സെന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വച്ചും മോദിക്കും ബിജെപിക്കും എതിരെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഹിന്ദുരാഷ്ട്രമെന്ന ബിജെപിയുടെ ആശയത്തെ ജനങ്ങള്‍ തളളിക്കളഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News