രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്ന് നരേന്ദ്ര മോദി. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് മോദി ബിജെപി എന്ന വാക്ക് ഉച്ചരിക്കാതെ എന്‍ഡിഎയെ പുകഴ്ത്തി സംസാരിച്ചത്. വൈകാരിക നിമിഷമാണിതെന്നും സമവായം ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു.
എന്‍ഡിഎയ്ക്ക് ഇനി പുതിയ പൂര്‍ണരൂപമാണെന്നും ന്യൂ ഇന്ത്യ, ഡെവലപ്മെന്റ് ഇന്ത്യ, ആസ്പിരേഷണല്‍ ഇന്ത്യ (പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ) എന്നാണ് അതിന്റെ പൂര്‍ണരൂപമെന്നും മോദി പറഞ്ഞു. പത്ത് വര്‍ഷമായിട്ടും നൂറ് സീറ്റ് തികയ്ക്കാന്‍ കോണ്‍ഗ്രസ്സിനായില്ലെന്നും മോദി പറഞ്ഞു.
“10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 ലേക്ക് തൊടാൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ അവരുടെ ആകെ സീറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ മാത്രം ഞങ്ങൾ നേടിയതിനേക്കാൾ കുറവാണ്”.- മോദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here