കസേര കളിക്കും കല്ലുകടികൾക്കും വിരാമം; മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

കസേര കളിക്കും കല്ലുകടികൾക്കും വിരാമമിട്ടുകൊണ്ട് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മോദിക്ക് പുറകെ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ പി നന്ദ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 72 അംഗ മന്ത്രിസഭയാണ് മൂന്നാം മോദി സര്‍ക്കാരില്‍ എന്നാണ്  റിപ്പോര്‍ട്ടുകള്‍.

ALSO READ: വിമാനം, വിൻഡോ സീറ്റ്, ഒരു പെഗ്… പക്ഷെ പണി പിന്നാലെ വരും; സൂക്ഷിച്ചോ…

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ പ്രതിനിത്യവും കൂടുതലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ്, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ അടക്കം ലോക നേതാക്കള്‍ ആശംസകള്‍ അറിയിച്ചു. നടന്‍ രജനീകാന്ത്, മോഹന്‍ലാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.

ALSO READ: രാജീവ് ചന്ദ്രശേഖരൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുൻപ്

2500ഓളം പൊലീസ്, അര്‍ദ്ധ സേനാ വിഭാഗങ്ങളെയാണ് വേദിക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. ദില്ലിയില്‍ 3 മണി മുതല്‍ രാത്രി 11 വരെ വ്യോമാതിര്‍ത്തികളിലും നിയന്ത്രണങ്ങളുണ്ടാകും. മതപുരോഹിതര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിങ്ങനെ ആയിരത്തോളം പേര്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News