നരേന്ദ്രമോദി ടെര്‍മിനേറ്ററെന്ന് ബിജെപി, ആര്‍ണോള്‍ഡിന്‍റെ തല മാറ്റി, കയ്യില്‍ താമര

നരേന്ദ്രമോദിയെ ടെര്‍മിനേറ്ററെന്ന് വിശേഷിപ്പിച്ച് ബിജെപി. ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പ്രചാരണം. ദി ടെര്‍മിനേറ്ററെന്ന ഹോളിവുഡ് ഫ്രാഞ്ചൈസിയുടെ പോസ്റ്ററിലാണ് നരേന്ദ്രമോദിയുടെ തലവെട്ടി ഒട്ടിച്ചിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ താരം ആര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗറിന്‍റെ തലയ്ക്ക് പകരമാണ് മോദിയുടെ തലവെച്ചിരിക്കുന്നത്. തോക്കിന് പകരം കയ്യില്‍ താമരയും വെച്ചിട്ടുണ്ട്. 2024 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്നാണ് ബിജെപി ഉദ്ദേശിച്ചത്.

ALSO READ: ‘ഇന്ത്യ’യുടെ കൺവീനറെ നേതൃയോഗത്തില്‍ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

എന്നാല്‍ ടെര്‍മിനേറ്റര്‍ എന്ന വാക്കിന് അന്തകന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നും അത്തരത്തില്‍ ബിജെപി പറയുന്നത് ശരിയാണെന്നും പരിഹാസങ്ങള്‍ ഇതിനോടകം ഉയര്‍ന്നു ക‍ഴിഞ്ഞു.

ALSO READ:കേന്ദ്രം നൽകുന്ന സഹായം ഔദാര്യം അല്ല അവകാശം, ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News