തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ധ്യാനമിരിക്കാന്‍ നരേന്ദ്രമോദി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണശേഷം മേയ് 31നും വോട്ടെടുപ്പ് ദിനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനത്തിലിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പൂര്‍ണമായും വര്‍ഗീയതും വിദ്വേഷ പ്രസംഗവും ആവര്‍ത്തിക്കുന്ന മോദിയുടെ ധ്യാനം രാഷ്ട്രീയ നേട്ടത്തിനാണെന്ന വിമര്‍ശനവും ശക്തമാണ്. താന്‍ സാധാരണ ജന്മമല്ലെന്നും ദൈവം അയച്ചതാണെന്നുമുളള വാരണാസിയിലെ മോദിയുടെ പരാമര്‍ശവും വിവാദമായിരുന്നു.

Also read:കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; സമീപവാസികൾക്ക് ജാഗ്രത നിർദേശം

2019ലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടെടുപ്പിന്റെ തലേന്നാള്‍ നരേന്ദ്രമോദി ധ്യാനത്തിലിരുന്നു. കേദര്‍നാഥിലെ ഗുഹയില്‍ ഉത്തരാഖണ്ഡിന്റെ പരമ്പരാഗത വസ്ത്രമായ പഹാഡി ധരിച്ചായിരുന്നു ധ്യാനം. തികച്ചും രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുളള ധ്യാനം. 2024ലും അവസാന വോട്ടെടുപ്പ് ദിനത്തിലും തലേദിവസും മോദിയുടെ ധ്യാനം ആവര്‍ത്തിക്കുകയാണ്. ഇത്തവണ കന്യാകുമാരിയിലെ വിവേകാനന്ദപാറയിലാണ് മേയ് 31നും ജൂണ്‍ ഒന്നിനുമായി രണ്ട് ദിവസത്തെ ധ്യാനം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പൂര്‍ണമായും വര്‍ഗീയ പരാമര്‍ശവും വിദ്വേഷ പ്രസംഗവും നടത്തുന്ന മോദിയുടെ ഇത്തവണത്തെ ധ്യാനവും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടതാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പ്രത്യേകിച്ച് ഹൈന്ദവ വോട്ടുകളാണ് മോദി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തവണ മോദി ഗ്യാരന്റിയും അയോധ്യാ രാമക്ഷേത്രവും വോട്ടര്‍മാരെ ഉത്തരേന്ത്യയിലെ പോളിംഗ് ബൂത്തിലേത്തിക്കാത്തത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗവും മോദി ശക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലീംലീഗിന്റേതാണെന്ന പരാമര്‍ശം നരേന്ദ്ര മോദി ആവര്‍ത്തിക്കുകയാണ്. ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്നും മോദി. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Also read:പെരുമ്പാവൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തന്നെ ദൈവം അയച്ചതാണെന്ന അവകാശവാദവുമായി മോദി രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ ജനനം ജൈവികമായി സംഭവിച്ചതല്ലെന്നും തന്റെ ഊര്‍ജ്ജം സാധാരണ മനുഷ്യരില്‍ ഉണ്ടാകില്ലെന്നുമാണ് മോദി വാരണാസിയില്‍ പറഞ്ഞത്. ചുരുക്കത്തില്‍ താന്‍ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദിയുടെ ധ്യാനപ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News