സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലാവുകയാണ് ഒരു കാർട്ടൂൺ. 2014 ൽ ബൈക്കിൽ പാചകവാതക സിലിണ്ടർ വളരെ സന്തോഷത്തോടെ കൊണ്ടുപോവുന്ന ഒരാളും, അതെ വ്യക്തി 2024 ൽ സൈക്കിളിന് പിറകിൽ വിറക് വച്ച് ഏറെ ദുഖത്തോടെ പോകുന്ന ഒരു കാർട്ടൂണാണ് ഏറെ ശ്രദ്ധനേടുന്നത്. പരിഹാസരൂപേണയാണ് കാർട്ടൂൺ വരച്ചിരിക്കുന്നതെങ്കിലും സാധാരണക്കാരനെ എങ്ങനെയൊക്കെയാണ് പെട്രോൾ വിലയും പാചകവാതക സിലിണ്ടർ വിലയും ബാധിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കുകയാണ്.
Also read:ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി; സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ ബിരിയാണി
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ അന്ന് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 73.16 രൂപയും പാചക വാതക സിലിണ്ടറിന് 410 രൂപയുമായിരുന്നു. എന്നാൽ പത്ത് വർഷത്തെ മോദി സർക്കാരിന്റെ ഭരണം കൊണ്ട് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 107.35 രൂപയും പാചക വാതക സിലിണ്ടറിന് 803 രൂപയുമാക്കി ഉയർത്തി. അതായത് പത്ത് വർഷം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് മാത്രം 34 .17 രൂപയും പാചക വാതക സിലിണ്ടറിന് 393 രൂപയുമാണ് വർധിച്ചത്.
Also read:തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി
മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ജനങ്ങളോട് അന്ന് നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ, പാചക വാതക സിലിണ്ടർ തുടങ്ങിയവയുടെ വില കുറയ്ക്കുമെന്ന പൊള്ളയായ വാഗ്‌ദാനമാണ് ജനങ്ങൾക്ക് നൽകിയതെന്നതിന്റെ തുറന്ന തെളിവാണ് ഈ കാർട്ടൂൺ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് അടുത്തിടെ പാചകവാതകത്തിന് 100 രൂപയും പെട്രോളിനും ഡീസലിനും 2 രൂപയും കുറച്ചിരുന്നു. എന്തായാലും വീണ്ടും അധികാരത്തിൽ എത്താൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ബിജെപി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here