‘ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ ഗേള്‍ ചൈല്‍ഡ്’; അമേരിക്കയില്‍ നാക്ക് പിഴച്ച് നരേന്ദ്രമോദി; വീഡിയോ

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നാക്ക് പിഴച്ച് പ്രധാനമന്ത്രി. വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്രമോദിക്ക് നാക്ക് പിഴച്ചത്. ടെലിപ്രോംറ്ററില്‍ നോക്കി വായിക്കുന്നതിനിടെയാണ് മോദിക്ക് തെറ്റ് പറ്റിയത്.

Also Read- ജുവനൈൽ ഹോമിൽ നിന്നും യുപി സ്വദേശി അടക്കം 4 പേർ ചാടിപ്പോയി

ഒരു പെണ്‍കുട്ടിയില്‍ അന്വേഷണം (ഇന്‍വെസ്റ്റിഗേറ്റിംഗ്) നടത്തുന്നത് കുടുംബത്തിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നായിരുന്നു മോദി വായിച്ചത്. ഇന്‍വെസ്റ്റിംഗ് (നിക്ഷേപം) എന്നതിന് പകരമായാണ് മോദി ഇന്‍വെസ്റ്റിഗേറ്റിംഗ് എന്ന് അബദ്ധത്തില്‍ വായിച്ചത്.

ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് സേവാദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ടെലിപ്രോംറ്ററില്‍ മിസ്സിസ് എന്നത് എം.ആര്‍.എസ് എന്ന് വായിച്ചതിനുശേഷം ഇതാ മറ്റൊന്ന്, ഒരു പെണ്‍കുട്ടിയില്‍ അന്വേഷണം’എന്ന പരിഹാസ കുറിപ്പോടെയാണ് സേവാദള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also read- വളർത്തുനായയെ കൊന്നതിൽ ദേഷ്യം, പുലിയെ കൊലപ്പെടുത്തി സെക്യൂരിറ്റി ഗാർഡിന്റെ പ്രതികാരം; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News