‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

ഉത്തരേന്ത്യയിലേറ്റ കനത്ത പരാജത്തെ തുടർന്ന് ആർ എസ് എസിനെ വീണ്ടും കൂടെ നിർത്താൻ ബിജെപിയുടെ ശ്രമം. പാർട്ടി വളർന്നെന്നും, ഇനി ആർഎസ്എസിന്റെ പിന്തുണ വേണ്ടെന്നും ജെപി നദ്ദ പറഞ്ഞതിന് പിന്നാലെയാണ് യുപിയിലെ അയോധ്യയിലടക്കം ബിജെപി പരാജയപ്പെട്ടത്. മോദി ബിജെപിയുടെ മുഖമായി മാറിയതിന് ശേഷമാണ് ആർ എസ് എസും ബിജെപിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണങ്ങളിൽ നിന്ന് ആർഎസ്എസ് വിട്ടുനിന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. പാര്‍ട്ടിയിൽ നിന്നും ഉണ്ടായ അവഗണയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

‘കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ എന്റെ ജോലിയാണ് നഷ്ടപെട്ടത്. ഞാനൊരു അധ്യാപകനായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ സ്വീകരിച്ച നിലപാട് എന്നെ തളര്‍ത്തി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ കടത്തിലാണ്. എന്റെ ജീവിതത്തിന്റെ താളം തെറ്റി. പിന്നെ എങ്ങനെ ഞാന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങും,’നിതേഷ് കുമാര്‍ ശുക്ല എന്ന ആർഎസ്എസ് പ്രവർത്തകൻ പറഞ്ഞിരുന്നു.

ALSO READ: ‘കോഫി കുടിക്കാൻ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000’, ഒരു വെറൈറ്റി ഡേറ്റിങ്; വൈറലായി യുവതിയുടെ പോസ്റ്റ്

‘ഇനി അവര്‍ക്ക് ഞങ്ങളുടെ സംഘത്തെ ആവശ്യമില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവര്‍ മുമ്പത്തെപ്പോലെ സംഘ നേതാക്കളെ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല,’ ആര്‍.എസ്.എസ് പ്രവര്‍ത്തകയായ ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സാധാരണയായി, പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിക്കുമായിരുന്നു, എന്നാല്‍ ഇത്തവണ സംഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തി’, ബഹാദൂര്‍ സിങ് എന്ന ആർഎസ്എസ് പ്രവർത്തകൻ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News