മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ബിജെപിയെ പ്രതിരോധത്തിലാക്കി കേന്ദ്രമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര സിങ് തോമറിന്റെ മകന്‍ ദേവേന്ദ്ര സിങ് തോമറിന്റെ വീഡിയോ കോള്‍. ഖനി വ്യവസായികളുമായുളള കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വിവാദ വീഡിയോ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. എന്നാല്‍ വ്യാജ വിഡിയോ ആണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നരേന്ദ്ര സിങ് തോമറും ആവശ്യപ്പെട്ടു.
ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിവാദ വിഡിയോ കോള്‍ പുറത്തുവന്നത്. കേന്ദ്ര കൃഷിമന്ത്രിയും ദിമനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര സിങ് തോമറിന്റെ മകന്‍ ദേവേന്ദ്ര സിങ് തോമര്‍, ഖനി വ്യവസായികളുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍. രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെ കുറിച്ചാണ് ഇവര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
‘അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയ്യാറാക്കി വയ്ക്കൂ’ എന്ന് ദേവേന്ദ്ര സിങ് തോമര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിവാദ വീഡിയോ കോണ്‍ഗ്രസ് ഇതിനകം രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ പുറത്താക്കണമെന്നും പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ വിഡിയോ കാണുന്നില്ലേയെന്നും അദ്ദേഹം എക്‌സിലൂടെ പരിഹസിച്ചു.
അതേസമയം, വിഡിയോ വ്യാജമാണെന്നും ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവശ്യപ്പെട്ടു. തന്റെ പ്രതിഛായ നഷ്ടപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുളള ശ്രമമാണെന്നാണ് തോമറിന്റെ വിശദീകരണം. നവംബര്‍ 17 ന് നടക്കുന്ന വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുറത്തുവന്ന വിഡിയോ കോള്‍ വലിയ പ്രതിസന്ധിയാണ് ബിജെപിക്ക് വരുത്തിവച്ചിരിക്കുന്നത്.
ALSO READ: ‘ഇതാ ഒരു മന്ത്രി പൊറോട്ട’; വൈറലായി മന്ത്രി റോഷി അഗസ്റ്റിന്റെ പൊറോട്ടയടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here