വാജ്പേയിയുടെ പേര് പോലും മോദി പറഞ്ഞില്ല, വർഗീയതയും വിഭാഗീയതയുമാണ് ബിജെപിയുടെ മുദ്രാവാക്യങ്ങള്‍: പരകാല പ്രഭാകര്‍

ബിജെപി രാജ്യത്തുയര്‍ത്തുന്നത് വർഗീയതയുടെയും വിഭാഗീയതയും മുദ്രാവാക്യങ്ങളാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ജീവിത പങ്കാളിയുമായ പരകാല പ്രഭാകര്‍. 2014 നരേന്ദ്രമോദിയുടെ ചെങ്കോട്ട പ്രസംഗത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഭരണപക്ഷത്തിന്‍റെ  മാത്രമല്ല, പ്രതിപക്ഷത്തിന്‍റേത് കൂടിയാണെന്ന് മോദി പ്രസംഗിച്ചിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരെയും മോദി പേരെടുത്ത് പരാമർശിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ തന്നെ സമുന്നത നേതാവായിരുന്നു അടൽ ബിഹാരി വാജ്പയുടെ പേര് പോലും ഉച്ചരിക്കപ്പെടുന്നില്ലെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.

ALSO READ: ഇന്ത്യയില്‍ ഏ‍ഴരക്കോടി ജനങ്ങളാണ് ദാരിദ്ര്യ രേഖയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്, 30 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന: പരകാല പ്രഭാകര്‍

അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരെ പോരാടണമെന്ന് ആയിരുന്നു പ്രസംഗത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ 9 വർഷങ്ങൾക്കിപ്പുറത്ത് 2023 ലേക്ക് എത്തുമ്പോൾ അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെയുള്ള സംഘടിത പോരാട്ടങ്ങൾ അപ്രസക്തമായിരിക്കുന്നു. ടീം ഇന്ത്യ എന്ന് പറഞ്ഞാൽ നേരത്തെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ജനങ്ങളും അടങ്ങിയതായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്ത്യ മാതൃകയാക്കേണ്ടത് കേരളത്തിന്‍റെ വികസനം, ഗുജറാത്തിന്‍റേതല്ല: പരകാല പ്രഭാകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News