യു.എസിൽ നരേന്ദ്രമോദിയെ വരവേറ്റത് ഇന്ത്യൻ പൗരരുടെ പ്രതിഷേധവും മുദ്രാവാക്യങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിനിടെ പ്രതിഷേധവുമായി ഇന്ത്യക്കാർ തന്നെ രംഗത്തെത്തി. മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെയാണ് ന്യൂയോർക്കിലും വാഷിംഗ്ടൺ ഡിസിയിലും ഇന്ത്യക്കാർ പ്രതിഷേധിച്ചത്. വൈറ്റ് ഹൗസിൽ മോദിയെ വരവേറ്റത് ബസ്സ് പിടിച്ച് വിളിച്ചുകൊണ്ടുവന്നവരെന്നാണ് മറ്റൊരു വിമർശനം.

ALSO READ: കെ.സുധാകരന്‍റെ അറസ്റ്റ്; വി.ഡി സതീശന്‍റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അമളി

മോദിയുടെ എല്ലാ പൊതുപരിപാടികളിൽ നിന്നും ചെറിയ ദൂരമകലെ അമേരിക്കയിലെ ഇന്ത്യക്കാർ തന്നെ ഉയർത്തിയത് വലിയ പ്രതിഷേധമാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയ്ക്ക് അറുതി വേണമെന്നാണ് മുദ്രാവാക്യങ്ങളിൽ ഉയർന്നുകേട്ട ആവശ്യം. ന്യൂയോർക്കിലെ മുഴുവൻ ട്രക്ക് ഡ്രൈവർമാരും മനുഷ്യാവകാശ പ്രശ്നത്തിൽ ബൈഡൻ മോദിയോട് ഒരു ചോദ്യം ചോദിക്കണമെന്ന ആവശ്യമുയർത്തി സമരത്തിലായിരുന്നു.

ഗംഭീരമായ യു.എൻ പരിപാടികൾക്കും ഉപചാരത്തോടെയുള്ള വൈറ്റ് ഹൗസ് സ്വീകരണങ്ങൾക്കുമിടയിൽ മോദിക്ക് ജയ് വിളിക്കാൻ മുറവിളി കൂട്ടുകയായിരുന്നു ഇന്ത്യൻ ഡയസ്പോറ. എന്നാൽ, മോദിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച, ഇന്ത്യൻ മാധ്യമങ്ങളിൽ മോദി അനുകൂല പ്രതികരണങ്ങൾ നിരത്തിയ മനുഷ്യർ ബസ്സ് പിടിച്ച് വിളിച്ചുവരുത്തിയ സ്പോൺസേഡ് ഡയസ്പോറ ആയിരുന്നു എന്നാണ് വിമർശനം.

ALSO READ: അനിയന് എംഡിഎംഎ വിൽപ്പന, ചേട്ടന് കഞ്ചാവും; ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ

യുഎസ് സന്ദർശനം പൂർത്തിയാക്കി നരേന്ദ്രമോദി ഈജിപ്തിലേക്ക് യാത്രതിരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും മണിപ്പൂരിലെ വംശീയകലാപത്തിനുമിടയിൽ നിന്നാണ് മോദി അമേരിക്കൻ വിമാനം കയറിയത്. മോദിക്ക് സ്തുതി പാടിയ മാധ്യമ വാർത്തകൾക്കും, നിറമൊപ്പിച്ച ഫെയ്ക്ക് ഐഡികളിലൂടെ ട്വിറ്റർ ട്രെൻഡിങ് സൃഷ്ടിക്കുന്ന സംഘപരിവാർ ഹാൻഡിലുകൾക്കുമിടയിൽ നിർമ്മിക്കപ്പെട്ട മോദിപ്രതിച്ഛായക്കപ്പുറം യാഥാർത്ഥ്യത്തിലേക്ക് ചർച്ച നിവർത്തുകയാണ് സോഷ്യൽ മീഡിയ.

ALSO READ: വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടപ്പിക്കണം; നിയമം പാസാക്കി കംബോഡിയൻ പാർലമെൻറ്

അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷഭാഷയിൽ വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യയിലെ സംഘപരിവാർ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മോദി ഇന്ത്യൻ മനുഷ്യാവകാശ പ്രശ്നങ്ങളെ വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് അമേരിക്കയിൽ എത്തിയതെന്നും എഡിറ്റോറിയൽ തലക്കെട്ടുകൾ ഉയർന്നുകഴിഞ്ഞു. എന്നാൽ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്രമോദി നടത്തിയ വാർത്താസമ്മേളനത്തിൽ മോദിയോട് ഒരു ചോദ്യം ചോദിച്ചതിന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രീന സിദ്ദിഖിയെ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയാണ് സംഘപരിവാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News