കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എൻജെ ജമാഥർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നരേഷിന് ജാമ്യം അനുവദിച്ചത്. മെയ് ആറിന് ചികിത്സയ്ക്കായി രണ്ട് മാസത്തേക്ക് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ചികിത്സ തുടർന്നതോടെ ആദ്യം നാല് ആഴ്ചത്തേക്കും പിന്നീട് വീണ്ടും രണ്ട് മാസത്തേക്കും ജാമ്യം നീട്ടിയിരുന്നു. എന്നാൽ ഇന്ന് ഈ ഇടക്കാല ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി.
കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നരേഷിന് ജാമ്യം അനുവദിച്ചത്. 2023 സെപ്റ്റംബറിലായിരുന്നു ഈ അറസ്റ്റ്. ജെറ്റ് എയർവേയ്‌സിനായി കനറാ ബാങ്ക് അനുവദിച്ച 538.62 കോടി രൂപയുടെ വായ്പ തട്ടിയെടുത്തെന്നാണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ആരോപണം.
കേസിൽ നരേഷിന്റെ ഭാര്യ അനിത ഗോയലിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ അവരുടെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് കോടതി അനിതയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ മെയിൽ അവർ മരണപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here