നരിവേട്ട; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു

ഇന്‍ഡ്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബര്‍ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടില്‍ ആരംഭിച്ചു. എന്‍. എം. ബാദ്ഷയാണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജൂലൈ 26നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടില്‍ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും, സുരാജ് വെഞ്ഞാറമൂടുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വര്‍ഗീസ് എന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, എന്‍.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ:ഹിന്ദിയിൽ അത്തരം റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുമ്പോൾ ഓർമ വരുന്നത് ഉർവശിയെ: വിദ്യാ ബാലൻ

ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണേ തിരക്കഥ.
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – വിജയ്.
എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്
കലാസംവിധാനം – ബാവ
മേക്കപ്പ് – അമല്‍.
കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രതീഷ് കുമാര്‍ .
പ്രൊജക്റ്റ് ഡിസൈനര്‍ – ഷെമി .
പ്രൊഡക്ഷന്‍ – മാനേജേഴ്‌സ്- റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രന്‍.
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – സക്കീര്‍ ഹുസൈന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു. പി.കെ.
വാഴൂര്‍ ജോസ്.
ഫോട്ടോ- ശ്രീരാജ് ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News