ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയതി നാസ പ്രഖ്യാപിച്ചു. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു സ്റ്റാർലൈനറിന്റേത്. എന്നാൽ വിവിധ സാങ്കേതിക പ്രശ്നങ്ങൾ പേടകത്തിൽ കണ്ടെത്തിയിരുന്നു. സുനിത വില്യംസ്, ബച്ച് വിൽമാർ എന്നിവരാണ് ആദ്യമായി സഞ്ചരിച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ ഇരുവരെയും കൂടാതെയാണ് പേടകം തിരിച്ചിരിക്കുന്നത്.
തകരാറിലായ പേടകത്തിൽ തിരിച്ചുവരുന്നത് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്തിലാണ് ഇത്തരമൊരു തീരുമാനം. നാസയുടെ തന്നെ ബഹിരാകാശ യാത്രാ ദൗത്യങ്ങളായ ചലഞ്ചര്‍, കൊളബിയ സ്‌പേസ് ഷട്ടില്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. 2003 ഫെബ്രുവരി ഒന്നിനായിരുന്നു കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തിൽപ്പെട്ടത്. അന്ന് കത്തിയമർന്ന പേടകത്തിൽ ഇന്ത്യൻ വംശജയായ കൽപ്പന ചൗള അടക്കമുള്ള ഏഴുപേരാണുണ്ടായിരുന്നത്.
1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്‌പേസ് ഷട്ടില്‍ അപകടത്തില്‍പ്പെടുകയും, 14 ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടമായതും കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുൻപാണ്. ഈ രണ്ട് അപകടങ്ങൾ സ്റ്റാര്‍ലൈനര്‍ പേടകത്തെ ബഹിരാകാശ സഞ്ചാരികളില്ലാതെ തിരികെ എത്തിക്കാനുള്ള തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നു. ആ രണ്ട് അപകടങ്ങളുടെയും അന്വേഷണ സംഘത്തിൽ ബഹിരാകാശ സഞ്ചാരിയായ നെല്‍സണ്‍ ഉണ്ടായിരുന്നു. നാസക്ക് അന്ന് തെറ്റ് സംഭവിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
നിലവിൽ സ്റ്റാർലൈനറിൽ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും തിരികെയെത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് വിദഗ്‌ധ എൻജിനീയർമാരുടെ അഭിപ്രായങ്ങൾ കേട്ടതിനുശേഷമാണ് തീരുമാനമെടുത്തത്. 2025 ഫെബ്രുവരിയിലാണ് ഇരുവരെയും തിരികെയെത്തിക്കുകയെന്നാണ് തീരുമാനം. ഇതിനായി പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകമാണ് ഉപയോഗിക്കുക. മറ്റൊരു പേടകം ഉപയോഗിച്ച് ഇവരെ തിരികെയെത്തിക്കാനുള്ള തീരുമാനം എല്ലാവരും ചേർന്ന് കൂട്ടായെടുത്തതാണെന്നും ബില്‍ നെല്‍സണ്‍ പറഞ്ഞു.
Also Read; ‘വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
നാസയുടെ സാധാരണ ബഹിരാകാശ യാത്രകള്‍ പോലും അപകടകരമാണ്. ഇപ്പോൾ ഒരു പരീക്ഷണ പറക്കല്‍ സുരക്ഷിതമല്ല, നെല്‍സണ്‍ വ്യക്തമാക്കി. സുനിത വില്യംസിന്റെയും, ബച്ച് വിൽമറിന്റെയും സുരക്ഷയ്ക്ക് മുൻഗണന നല്കുന്നതിനാലാണ് ഇരുവരെയും ബഹിരാകാശ നിലയത്തില്‍ നിലനിര്‍ത്തി സ്റ്റാര്‍ലൈനര്‍ തിരികെ എത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here