20,000 ഡോളര്‍ സ്വന്തമാക്കാം; സുനിതയെ പോലെ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ സംവിധാനമൊരുക്കണം

nasa-sunita-williams

ചന്ദ്രനില്‍ കുടുങ്ങിയ ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം വികസിപ്പിക്കാന്‍ നാസ ഇന്നൊവേറ്റര്‍മാരെ ക്ഷണിച്ചു. ചന്ദ്രന്റെ ദുര്‍ഘടമായ പ്രദേശത്തുടനീളം ബഹിരാകാശയാത്രികനെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രൂപകല്‍പ്പനയ്ക്ക് ബഹിരാകാശ ഏജന്‍സി 20,000 ഡോളർ വരെ നൽകും. ഈ സംരംഭം നാസയുടെ ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമാണ്.

തീവ്രമായ താപനില, അസമമായ പ്രതലങ്ങള്‍, വലിയ സ്പേസ് സ്യൂട്ടുകള്‍ എന്നിവ പോലുള്ള വെല്ലുവിളികള്‍ ആർട്ടിമെസ് അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് തകര്‍പ്പന്‍ ആശയമുണ്ടെങ്കില്‍ അത്രയും ഡോളർ നേടാനുള്ള അവസരമാണിത്. ‘സബ്മിഷൻസ് ഫോർ സൗത്ത് പോള്‍ സേഫ്റ്റി ചലഞ്ച്: ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം’ എന്നാണ് ഈ പ്രൊജക്ടിൻ്റെ പേര്. ജനുവരി 23 വരെ പ്രൊജക്ട് സമർപ്പിക്കാം. HeroX എന്ന പോര്‍ട്ടല്‍ വഴിയാണ് പ്രൊജക്ട് സമർപ്പിക്കേണ്ടത്.

Read Also: അവിടേയും ബിസിനസ് തന്നെ മുഖ്യം; അടുത്ത നാസ ചീഫ് ആയി വ്യവസായിയെ നിശ്ചയിച്ച് ട്രംപ്

മൊത്തം $45,000 വരെയാണ് സമ്മാനത്തുക. 2026 സെപ്റ്റംബറിലാണ് ആര്‍ട്ടെമിസ് ദൗത്യം ഷെഡ്യൂള്‍ ചെയ്തത്. ഇത് സജ്ജമാകുമ്പോള്‍ നിര്‍ണായകമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മികച്ച പ്രൊജക്ട് സഹായിക്കും. പരിക്കുകള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, അല്ലെങ്കില്‍ ദൗത്യവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എന്നിവ കാരണം ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരി കുടുങ്ങിപ്പോകുന്നത് എതിരിടാനുള്ള സാധ്യതയാണ് നാസ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News