ഗോളാന്തര ആശയവിനിമയത്തിൽ പുതുവഴി വെട്ടി നാസ. ഭൂമിയിൽ നിന്ന് 460 ദശലക്ഷം കിലോമീറ്റർ അകലെയുള്ള പേടകത്തിലേക്ക് ലേസർ സിഗ്‌നൽ വഴി ആശയവിനിമയം വിജയകരമായി പരീക്ഷിച്ചു. ചൊവ്വയുടേയും വ്യാഴത്തിൻ്റേയും ഇടയിലുള്ള സൈക്ക് ഛിന്നഗ്രഹത്തിനെ ലക്ഷ്യമാക്കി നീങ്ങുന്ന സൈക്കി പേടകത്തിലേക്കാണ് ആശയ വിനിമയം നടത്തിയത്. റേഡിയോ തരംഗങ്ങൾക്ക് പകരം ആധുനിക ലേസർ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സംവിധാനമാണിത്. നാസയുടെ ഡീപ് സ്പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ ഈ പരീക്ഷണം റെക്കോർഡായി.
റേഡിയോ ഫ്രിക്വൻസിയേക്കാൾ നൂറുമടങ്ങ് വേഗത്തിലും വ്യക്തതയിലും കൂടുതൽ ഡാറ്റകളും ചിത്രങ്ങളും വീഡിയോകളും ഇനി പേടകത്തിലേക്കും തിരിച്ചും അയക്കാനാവും. 2023 ഒക്ടോബർ 13 നാണ് സൈക്കി പേടകം നാസ വിക്ഷേപിച്ചത്. 2029 ജൂലൈയിൽ പേടകം സൈക്ക് ഗ്രഹത്തിൻ്റെ ആകർഷണവലയത്തിലെത്തും. ലോഹസമ്പന്നമായ ഈ ഗ്രഹത്തെ പഠിക്കുകയാണ് ലക്ഷ്യം. നാസയുടെ ജറ്റ് പ്രൊപ്പൽഷൻ ലാബറട്ടറി, അരിസോണാ സ്‌റേററ്റ് യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് ദൗത്യ ചുമതല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here