നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്മെന്റ് കോടിപതിയും ബഹിരാകാശ നടത്തം നിർവഹിച്ച ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജാരെഡ് ഐസക്മാനെ നാമനിര്‍ദേശം ചെയ്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപാട് ചോദ്യങ്ങള്‍ ഉയർത്തുന്ന നിയമനമാണിത്.
ഗവണ്‍മെന്റ് എഫിഷ്യന്‍സി കമ്മീഷന്‍ നിയുക്ത സഹ-അധ്യക്ഷനും ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളുമായ എലോണ്‍ മസ്‌കുമായി ഐസക്മാന് വിപുലമായ സാമ്പത്തിക ബന്ധങ്ങളുണ്ട്. മസ്‌കിന്റെ സ്പേസ് എക്സുമായുള്ള ശക്തമായ സഹകരണത്തിലൂടെ വാണിജ്യ ബഹിരാകാശ യാത്രയിലെ മുന്‍നിര വ്യക്തിയായി ഉയരുകയായിരുന്നു ഷിഫ്റ്റ് 4 പേയ്മെന്റ്‌സിന്റെ സ്ഥാപകനും സിഇഒയുമായ 41കാരൻ ഐസക്മാന്‍.
Read Also: യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
ക്രൂ ഡ്രാഗൺ വാഹനത്തിൽ നിന്ന് ഇറങ്ങി ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കി റെക്കോർഡിട്ട ആളാണ് ഐസക്മാൻ. ബഹിരാകാശ പേടകത്തിന്റെ പുറംഭാഗത്ത് മുറുകെ പിടിച്ചായിരുന്നു ഇത്. സെപ്റ്റംബറിലായിരുന്നു ഇത്. ‘പ്രഗത്ഭനായ ബിസിനസ്സ് ലീഡറും മനുഷ്യസ്നേഹിയും പൈലറ്റും ബഹിരാകാശ യാത്രികനുമായ ജാരെഡ് ഐസക്മാനെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദേശം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here