നാസയുടെ 47 വര്‍ഷം പഴക്കമുള്ള വോയേജര്‍ 1 ബഹിരാകാശപേടകം വീണ്ടും ഭൂമിയുമായുള്ള ബന്ധം വീണ്ടെുത്തു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് 1981മുതല്‍ ഉപയോഗിക്കാതിരുന്ന റെയിഡോ ട്രാന്‍സ്മിറ്ററിന്റെ സഹായത്തോടെ വീണ്ടും ആശയവിനിമയം വീണ്ടെടുത്തത്. കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബോറട്ടറിയിലെ നാസ എന്‍ജിനീയര്‍മാരാണ് പേടകവുമായുള്ള ബന്ധം ഒക്ടോബര്‍ 24ന് വീണ്ടെടുത്തത്. 15 ബില്യണ്‍ മൈലുകള്‍ അകലെ ഇന്റര്‍ സ്റ്റെലാര്‍ സ്‌പേസി(നക്ഷത്രങ്ങള്‍ക്കിടയില്‍)ലുള്ള പേടകവുമായുള്ള ആശയവിനിമയം ഒക്ടേബാര്‍ 16നാണ് ഇല്ലാതായത്.
ട്രാന്‍സ്മിറ്ററുകള്‍ പണിമുടക്കിയതായിരുന്നു ഇതിന് പിന്നിലെന്ന് പിന്നീടാണ് മനസിലായത്. പേടകത്തിന്റെ ഫോള്‍ട്ട് പ്രൊട്ടക്ഷന്‍ സിസ്റ്റം, പവര്‍ ഉപയോഗം പരിധി കടന്നതിനെ തുടര്‍ന്ന് ചില സിസ്റ്റങ്ങളുടെ പവര്‍ ഡൗണ്‍ ചെയ്തതാണ് പ്രശ്‌നത്തിലായത്. ഭൂമിയില്‍ നിന്നും പേടകത്തിലേക്കും പേടകത്തില്‍ നിന്നും ഭൂമിയിലേക്കും സന്ദേശമയക്കാന്‍ 23 മണിക്കൂറാണ് വേണ്ടി വരുന്നത്. ഒക്ടോബര്‍ 16ന് നാസ എന്‍ജിനീയര്‍മാര്‍ സ്‌പേസ്‌ക്രാഫ്റ്റിലേക്ക് ഒരു കമാന്റ് അയച്ചെങ്കിലും ഒക്ടോബര്‍ 18ആയിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം ആശയവിനിമയം പൂര്‍ണമായും അവസാനിച്ചു.
പിന്നീടുള്ള അന്വേഷണത്തിലാണ് പേടകം സെക്കന്റ് ലോവര്‍ പവര്‍ ട്രാസ്മിറ്ററിലേക്ക് സ്വിച്ച്‌ചെയ്തതായി മനസിലാക്കിയത്. രണ്ട് റേഡിയോ ട്രാന്‍സ്മിറ്ററുകളാണ് വോയേജര്‍ 1ലുള്ളത്. വര്‍ഷങ്ങളായി അതിലൊന്നായ എക്‌സ് ബാന്‍ഡാണ് ഉപയോഗിച്ചിരുന്നത്. എസ് ബാന്‍ഡ് എന്ന രണ്ടാമത്തെ ട്രാന്‍സ്മിറ്ററാണ് ഇപ്പോള്‍ ആക്ടീവായിരിക്കുന്നത്.
ALSO READ: മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ
ആഴ്ചകള്‍ എടുത്ത് മാത്രമേ ഫോള്‍ട്ട് പ്രൊട്ടക്ഷന്‍ സിസ്റ്റം ആക്ടീവാകാന്‍ സാധ്യതയുള്ളു. എന്ത് കാരണത്താലാണ് സ്വിച്ചിംഗ് നടന്നതെന്ന് കണ്ടെത്താന്‍ എക്‌സ് ബാന്‍ഡിലേക്ക് തിരിച്ച് സ്വിച്ച് ചെയ്യണ്ടെന്ന തീരുമാനത്തിലാണ് ശാസ്ത്രജ്ഞര്‍. ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പേസിലേക്കെത്തിയ മനുഷ്യ നിര്‍മിതമായ ആദ്യ പേടകമാണ് വോയേജര്‍ 1. അതായത് ഹെലിയോസ്പിയര്‍ ക്രോസ് ചെയ്ത ആദ്യ പേടകം. ജൂപ്പിറ്ററിന്റെ രണ്ട് പുതിയ ഉപഗ്രഹങ്ങളെയും ശനിയുടെ ജി റിംഗിനെയും മറ്റ് അഞ്ച് ഉപഗ്രങ്ങളെയും വോയേജര്‍ 1 ആണ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here