അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് നാസ. യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഒബ്ജക്ട്) പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണത്തിനായി യുഎഫ്ഒ പ്രതിഭാസങ്ങളെ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവാ അജ്ഞാത അസാധാരണ പ്രതിഭാസങ്ങൾ എന്ന് നാസ പുനർനാമകരണം ചെയ്തിരുന്നു.
ALSO READ: സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ അറിയാം ഒറ്റ ക്ലിക്കിൽ
അതേസമയം മെച്ചപ്പെട്ട സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗിച്ച് പഠനങ്ങൾ തുടരുമെന്നും സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും നാസ അറിയിച്ചു . പഠനങ്ങൾക്കായി പുതിയ ഗവേഷണ ഡയറക്ടറെയും നിയമിച്ചിട്ടുണ്ട്.
ALSO READ: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here