നാസയ്ക്ക് തിരിച്ചടി; മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്ര വിജയകരമായില്ലെന്ന് റിപ്പോർട്ട്

മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്കുള്ള ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി തീരുമാനിച്ചിരുന്നതുപോലെ മുന്നോട്ട് പോകുന്നില്ലെന്ന് നാസ അറിയിച്ചു. ആർട്ടെമിസ്-3 പേടകം അടുത്ത വർഷം മൂന്നു പേരെ ചന്ദ്രനിലെത്തിക്കുമെന്നായിരുന്നു നാസയുടെ തീരുമാനം. എന്നാൽ ആ ദൗത്യം 2026 ലേ ആരംഭിക്കുകയുള്ളു എന്നാണ് നാസ അറിയിച്ചത്.

Also Read: ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്; ഇന്ന് സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനം

ആർട്ടെമിസ്-3, 2026 സെപ്റ്റംബറിനു ശേഷമേ കുതിക്കാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. നാസയുടെ സഹായത്തോടെ, ‘പെരിഗ്രീൻ’എന്നപേരിൽ ഒരു സ്വകാര്യ കമ്പനിയുടെ ചാന്ദ്രദൗത്യം ഏതാനും ദിവസം മുമ്പ് വിക്ഷേപിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കാൻ കഴിയുന്ന ആസ്ട്രോബോട്ട് ആണ് ആർട്ടെമിസ്. ആർട്ടെമിസ് ദൗത്യംവഴി ചന്ദ്രനിലിറങ്ങുന്ന യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ‘വഴി കാണിക്കാനു’മുള്ള ഉപകരണങ്ങൾ പെരിഗ്രീനിലുണ്ട്.

Also Read: “വോട്ടിന് വേണ്ടി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു; രാമക്ഷേത്രം സ്വന്തം മുഖംമിനുക്കാനുള്ള മോദിയുടെ ഉപാധി”: സീതാറാം യെച്ചൂരി

ഇന്ധന ചോർച്ചയെ തുടർന്ന് പെരിഗ്രീൻ ദൗത്യം മുടങ്ങിയതോടെ ആർട്ടെമിസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. നവമ്പറിൽ വിക്ഷേപിച്ച ആർട്ടെമിസ് 1 ന്റെ തുടർച്ചയോടെ ആർട്ടെമിസ്-2 വാഹനത്തിൽ ഒരാളെ ചന്ദ്രോപരിതലത്തിന് സമീപം അയക്കാനായിരുന്നു നാസയുടെ പദ്ധതി. ഈ യാത്രികൻ ചന്ദ്രനിലിറങ്ങില്ല. തുടർന്ന്, ആർട്ടെമിസ്-3ൽ, മൂന്നു പേർ ചന്ദ്രനിലിറങ്ങും എന്നാണ് തീരുമാനിച്ചിരുന്നത്. ഇതാണ് പരാജയപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News