സൂര്യനോട് ‘കുശലം ചോദിച്ച്’ പാർക്കർ സോളാർ പ്രോബ്; ‘ആൾക്ക് ജീവനു’ണ്ടെന്ന് നാസ

Nasa Parker Solar Probe

സൂര്യന്‍റെ തൊട്ടരികത്ത് കൂടി സഞ്ചരിച്ച് നാസയുടെ പേടകം പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഡിസംബര്‍ 24നാണ് പേടകം സൂര്യന്‍റെ 6.1 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് എത്തിയത്. ഇതാദ്യമായാണ് മനുഷ്യനിര്‍മിതമായ ഒരു വസ്തു സൂര്യന് ഇത്രയുമടുത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഭൂമിക്കേറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പാര്‍ക്കറെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അയച്ചിരിക്കുന്നത്.

സൂര്യന്‍റെ അടുത്തെത്തിയ ശേഷവും പാര്‍ക്കര്‍ സോളാര്‍ പ്രോബ് സിഗ്നലുകള്‍ ഭൂമിയിലേക്ക് അയച്ചുവെന്നും പൂര്‍ണമായും പേടകം പ്രവര്‍ത്തന ക്ഷമമാണെന്നതിന്‍റെ തെളിവാണിതെന്നും നാസ വ്യക്തമാക്കി.

ALSO READ; അത്രയൊന്നും വേ​ഗതയില്ല; മനുഷ്യമസ്തിഷ്കത്തിന്റെ പ്രോസസിങ് വേഗത നിർണയിച്ച് ശാസ്ത്ര ലോകം

വ്യാഴാഴ്ച രാത്രിയോട് കൂടി ജോണ്‍ ഹോപ്​കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലേക്കാണ് പാര്‍ക്കറില്‍ നിന്നുമുള്ള ബീക്കണ്‍ സിഗ്നല്‍ ലഭിച്ചത്. ജനുവരി ഒന്നോടെ പേടകത്തില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍ ഭൂമിയിലേക്ക് ലഭിക്കും. സൂര്യനിൽ വസ്തുക്കള്‍ എങ്ങനെയാണ് ദശലക്ഷണക്കിന് ഡിഗ്രിയില്‍ ചൂടാകുന്നത്, സൗരവാതങ്ങളുടെ ഉത്ഭവം എങ്ങനെ സംഭവിക്കുന്നു, ഊര്‍ജകണങ്ങള്‍ക്ക് പ്രകാശവേഗം കൈവരുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ പാര്‍ക്കര്‍ പ്രോബിന് കഴിയുമെന്നാണ് ശാസ്ത്രലോകം പ്രത്യാശിക്കുന്നത്. മണിക്കൂറില്‍ 692,000 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ പ്രോബിന്‍റെ സഞ്ചാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here