പ്രമേയം കൊണ്ട് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. വിവാദങ്ങള്‍ക്കിടെ തന്നെ ചിത്രം റിലീസിന് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടന്‍ നസിറുദ്ദീന്‍ ഷാ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
നസിറുദ്ദീന്‍ ഷായുടെ വാക്കുകള്‍
‘കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ല ”ഭീദ്, അഫ്വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകള്‍ മൂന്നും തകര്‍ന്നു. ആരും അവ കാണാന്‍ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാന്‍ അവര്‍ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാന്‍ കേരളസ്റ്റോറി കാണാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം ഞാന്‍ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്. ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണ്. നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഹിറ്റ്ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്’.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here