മറുനാട്ടിലെ മലയാളി കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന പ്രവണതക്ക് പരിഹാരം കാണണമെന്ന് സിനിമാ സീരിയല്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഭാവിയില്‍ മലയാളികള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങള്‍ അന്യാധീനമാകാതിരിക്കാന്‍ പുതിയ തലമുറയുടെ പങ്കാളിത്തം അനിവാര്യമാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. നാസിക് കേരള സമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍.
മറുനാടുകളില്‍ മലയാളികള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളില്‍ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സിനിമാ സീരിയല്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. മലയാളി കുട്ടികള്‍ ഉന്നത പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണതക്ക് പരിഹാരം കണ്ടില്ലെങ്കില്‍ നാളെ ഈ പ്രസ്ഥാനങ്ങളെല്ലാം അന്യാധീനമാകുമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
സുവര്‍ണ ജൂബിലിയുടെ നിറവില്‍ കേരള സേവാ സമിതി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍. ചലച്ചിത്ര നടി രചനാ നാരായണന്‍കുട്ടി വിശിഷ്ടാതിഥിയായിരുന്നു.
അഞ്ചു പതിറ്റാണ്ടായി ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്ന നാസിക്കിലെ ആദ്യ മലയാളി സംഘടനയാണ് കേരള സേവാ സമിതി.
നാസിക്ക് ഇച്ചാമണി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വിപുലമായ ആഘോഷ പരിപാടികളില്‍ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അഡ്വ പ്രേമ മേനോന്‍, ബോളിവുഡ് നടി സുമാ മുകുന്ദന്‍ തുടങ്ങിയവരും വേദി പങ്കിട്ടു.
സമിതി ജനറല്‍ സെക്രട്ടറി ജി എം നായര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രഞ്ജിത്ത് നായര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. സമിതിയുടെ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here