‘ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നു, കഥാപാത്രങ്ങള്‍ എങ്ങനെയോ കണക്ട് ആകുന്നു’: നസ്‌ലെന്‍

വളരെ വേഗത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നസ്‌ലെന്‍. പ്രേമലു സിനിമക്ക് ശേഷം മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില്‍ ഒരാളായി നസ്‌ലെന്‍ മാറുകയായിരുന്നു. ഇപ്പോഴിതാ ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നാണ് നസ്‌ലെന്‍ പറയുന്നത്.
താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ ആളുകൾക്ക് കണക്ട് ആകുന്നുണ്ടെന്നും നസ്‌ലെന്‍ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

ALSO READ: സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മ പുതുക്കി മെയ്ദിനം

താന്‍ കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, ഹ്യൂമര്‍ പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്. ഹ്യൂമര്‍ ഒരു സ്ട്രോങ്ങ് ആയ പോയന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നും നസ്‌ലെന്‍ പറഞ്ഞു.

ALSO READ: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News