‘മലയാള സിനിമയോട് അസൂയ’, ഇവിടെ കണ്ടന്റാണ് രാജാവ്: കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണെന്ന് നാസർ

തനിക്ക് മലയാള സിനിമയോട് കടുത്ത അസൂയയാണെന്ന് നടനും സംവിധായകനും നിർമ്മാതാവുമായ നാസർ. ഇവിടെ കണ്ടന്റാണ് രാജാവെന്നും, കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാസർ പറഞ്ഞു.

ALSO READ: സൗഹൃദം പങ്കിട്ട് പശുവും പാമ്പും; വൈറലായി വീഡിയോ

‘സത്യം പറയാമല്ലോ, എനിക്ക് മലയാള സിനിമയോട് കടുത്ത അസൂയയാണ്. കാരണം എന്തെന്ന് വച്ചാല്‍ ഇവിടെ കണ്ടന്റാണ് രാജാവ്. അത് എല്ലാകാലത്തും അങ്ങിനെ തന്നെയായിരുന്നു. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് ഭരതന്റെയും പത്മരാജന്റെയും എം.ടി. വാസുദേവന്‍ നായരുടെയും സിനിമകള്‍ കാണുന്നത്. ഉള്ളടക്കത്തില്‍ അന്താരാഷ്ട്ര സിനിമകളുടെ നിലവാരമാണ് അവരുടെ സിനിമകള്‍ക്ക്. അതും മുഖ്യധാരാ സിനിമയില്‍’, നാസർ പറഞ്ഞു.

ALSO READ: ‘മാപ്പ്’, ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത ആ സിനിമ വളരെ മോശമായിരുന്നുവെന്ന് നാസർ

‘കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണ്. ഉദാഹരണത്തിന് ഫഹദ് ഫാസിലിന്റെ ‘ട്രാന്‍സ്’ പോലൊരു സിനിമ ഇന്ത്യയിലെ മറ്റൊരു സ്‌റ്റേറ്റിലും എടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സിനിമ വേറെ, യഥാര്‍ഥ്യം വേറെ എന്ന് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം. ഇവിടത്തെ മുന്‍നിര താരങ്ങളിലും പലരും ഇമേജ് നോക്കാതെ വില്ലനോ സഹതാരമോ എന്നൊന്നും നോക്കാതെ അഭിനയിക്കും. അതുകൊണ്ടു തന്നെ നമുക്ക് അവരുടെ കഥാപാത്രങ്ങള്‍ എങ്ങനെയിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ല’, നാസർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News