മെറ്റ് ഗാലയില്‍ തിളങ്ങി നടാഷ പൂനാവാല

മെറ്റ് ഗാലയില്‍ തിളങ്ങി നടാഷ പൂനാവാല. നാലാം തവണയാണ് സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയുമായ നടാഷ പൂനാവാല മെറ്റ് ഗാലയിലെത്തുന്നത്. ടാഷ ഈ വര്‍ഷം സില്‍വര്‍ മെറ്റാലിക് ഗൗണ്‍ ധരിച്ചാണ് റെഡ്കാര്‍പറ്റില്‍ തിളങ്ങിയത്.2019 ല്‍ അന്തരിച്ച വിഖ്യാത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലെഗര്‍ഫീല്‍ഡിനുള്ള ആദരമായിരുന്നു ഈ വര്‍ഷത്തെ മെറ്റ്ഗാല തീം. കാള്‍ ലെഗര്‍ഫീല്‍ഡിനോളം പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ചുഹപെറ്റയെ ആണ് നടാഷ വസ്ത്രത്തിലൂടെ ഓര്‍മിപ്പിച്ചത്.

നാച്യുറല്‍ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകള്‍ എന്നിവ താരത്തിന് അഴകേകി. ആഭരണങ്ങള്‍ ഒഴിവാക്കി. എല്ലാം ലളിതമാക്കി വസ്ത്രത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. നിറങ്ങളും ബീഡ്‌സും ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈല്‍ ആകര്‍ഷകമാക്കി. ഫാഷന്‍ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് നടാഷയ്ക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News