ഓഹ്…അടിപൊളി! ഈ നത്തോലി തോരനുണ്ടെങ്കിൽ ചോറിന് വേറെ കൂട്ടാനൊന്നും വേണ്ട…

naththoli

ഇന്ന് മീൻ വാങ്ങിയോ? ചോറിന് മീൻ കൂട്ടാൻ ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണോ? എന്നും മീൻ കറി വെച്ചും മീൻ വറുത്തും കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി മീൻ തോരൻ ഉണ്ടാക്കി നോക്കിയാലോ… നല്ല നത്തോലി/ ചൂട മീൻ കൊണ്ടുണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ തോരൻ പരിചയപ്പെട്ടാലോ …എങ്കിൽ വേഗമായിക്കോട്ടെ, റെസിപ്പി ഇതാ!

ആവശ്യമായ ചേരുവകൾ

നത്തോലി/ചൂട: ആവശ്യത്തിന്
തേങ്ങ അരച്ചത്; ഒന്നര കപ്പ്
കുഞ്ഞുള്ളി: 8 എണ്ണം
ഗ്രാമ്പൂ, വെളുത്തുള്ളി; 3 എണ്ണം
ഇഞ്ചി; ഒരു ചെറിയ കഷണം
മുളകുപൊടി; 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി; 1/4 ടീസ്പൂൺ
കടുക്;1/2 ടീസ്പൂൺ
പച്ചമുളക്; 4 എണ്ണം
ജീരകം; ഒരു നുള്ള്
പുളി; ഒരു ചെറുത്
വെളിച്ചെണ്ണ; 1 1/2 ടീസ്പൂൺ
വെള്ളം; 1/2 കപ്പ്
കറിവേപ്പില; ആവശ്യത്തിന്
ഉപ്പ്; ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

ആദ്യമായി കഴുകി വെച്ചിരിക്കുന്ന നത്തോലി, 1/2 കപ്പ് വെള്ളം , മഞ്ഞൾപൊടി , മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം ചൂടിൽ വേവിക്കുക..ഇത് വെന്തുകഴിയുമ്പോൾ തീ ഓഫ് ചെയ്യാം . ഇനി തേങ്ങ ചിരകിയത്, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ജീരകം , പുളി എന്നിവ ഒരു ചട്ണിയുടേതിന് സമാനമായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഇനി ഒരു പാൻ അടുത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കണം. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് കറിവേപ്പില വറുക്കുക . ഇനി ഇതിലേക്ക് ചതച്ച ഉരുപ്പടികൾ ചേർത്ത് നല്ലതുപോലെ ഇളക്കണം. തുടർന്ന് മുൻപ് വേവിച്ചുവെച്ചിരിക്കുന്ന നത്തോലി ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇനി പതിയെ ഇളക്കി കൊടുക്കാം. തിളക്കുമ്പോൾ മീൻ ഉടഞ്ഞുപോകാത്ത രീതിയിൽ വേണം ഇളക്കാൻ. ഇനിയൊരു അടപ്പ് വെച്ച് പാൻ മൂടി രണ്ട്എം ഇനിറ്റ് കഴിയുമ്പോൾ തുറക്കാം. ഇതോടെ സ്വാദിഷ്ടമായ നത്തോലി തോരൻ റെഡി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News