വ്യത്യസ്തമായ രീതിയില്‍ കിടിലന്‍ രുചിയില്‍ നത്തോലി ഫ്രൈ ചെയ്താലോ

വ്യത്യസ്ത രീതിയില്‍ കിടിലന്‍ രുചിയില്‍ നത്തോലി ഫ്രൈ ചെയ്താലോ. എന്നും വീട്ടില്‍ ഫ്രൈ ചെയ്യുന്നതില്‍ നിന്നും അല്‍പം വ്യത്യസ്തമായി നമുക്ക് ഇന്ന് നത്തോലി വറുത്തെടുക്കാം.

ചേരുവകൾ – 1

1. നെത്തോലി – ½ കിലോ

2. മുളകുപൊടി -1 ടേബിൾസ്പൂൺ

3. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

4. മീറ്റ് മസാല -1ടീസ്പൂൺ

5. കുരുമുളകുപൊടി -1 ടീസ്പൂൺ

6. വെളുത്തുള്ളിപേസ്റ്റ് -½ ടേബിൾസ്പൂൺ

7. ഇഞ്ചി പേസ്റ്റ് -½ ടേബിൾസ്പൂൺ

8. നാരങ്ങാ നീര്‌ -1ടേബിൾസ്പൂൺ

9. ഉപ്പ്- ½ ടീസ്പൂൺ

ചേരുവകൾ – 2

1. അരിപ്പൊടി – 1 ടേബിൾസ്പൂൺ

2. മൈദ -1 ടേബിൾസ്പൂൺ

3. കോൺഫ്ലോർ – 2 ടേബിൾസ്പൂൺ

4. വെള്ളം – 1 ടേബിൾസ്പൂൺ

5. വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്

6. കറിവേപ്പില –ഒരുപിടി

തയാറാക്കുന്ന വിധം

നെത്തോലി  മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , കുരുമുളകു പൊടി, ഗരം മസാല , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്  ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക.

അതിലേക്ക്  അരിപ്പൊടി, കോൺഫ്ലോർ, മൈദ ഏല്ലാം ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത്  നെത്തോലിയിലേക്ക് ചേർക്കുക.

വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ അരമണിക്കൂറിന്  ശേഷം നെത്തോലി  വറുത്തു കോരുക  ഒപ്പം കറിവേപ്പിലയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News