എന്റെ ജീവിതമാണ് എന്റെ സന്ദേശം; ഇന്ന് ഗാന്ധി ജയന്തി

154 ആം ഗാന്ധി ജയന്തി ആഘോഷത്തിൽ രാജ്യം. രാജ്‌ഘട്ടിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തും. രാഷ്‌ട്രപതി ദ്രൗപതി മുർമു, നരേന്ദ്രമോദി എന്നിവർ രാഷ്ട്രപിതാവിന് ആദരം അർപ്പിക്കും . വിവിധ രാഷ്ട്രീയ നേതാക്കളും രാജ്‌ഘട്ടിലെത്തും. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമെമ്പാടും ശുചികരണ പരിപാടികൾ ഉണ്ടാകും.രാജ്യതലസ്ഥാനത്തടക്കം നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറയാന്‍ ആര്‍ജവുമുള്ളയാളായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി.ലോകത്തിന് മുന്നില്‍ അഹിംസയും അക്രമരാഹിത്യവും മുന്നോട്ട് വെച്ച ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബര്‍ 2 നു അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കാന്‍ 2007 ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു.

ALSO READ:മണിപ്പൂരിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് നിരോധനം നീട്ടി, ചുരാചന്ദ്പൂരിൽ അനിനിശ്ചിതകാല അടച്ചുപൂട്ടൽ

എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയോട് ആദരം അര്‍പ്പിക്കാനും സന്ദേശം പ്രചരിപ്പിക്കാനും നിരവധി പരിപാടികളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk