നിപ്മറിലെ ബിരുദ പ്രോഗ്രാമിന് ദേശീയ അക്രഡിറ്റേഷൻ: മന്ത്രി ആർ ബിന്ദു

നിപ്മറിലെ ഒക്യുപേഷണല്‍ ബിരുദ പ്രോഗാമിന് ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പി അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന് AIOTA അംഗീകാരം ലഭിക്കുന്നത്.

ALSO READ: അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍; മെഡിക്കല്‍ കോളേജുകളിൽ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

ഒക്യുപേഷണല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഫഷണലുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഒക്യുപേഷണല്‍ തെറാപ്പി വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് AIOTA. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ ലോക ഫെഡറേഷന്‍റെ സ്ഥാപകാംഗം കൂടിയാണ് AIOTA. AIOTA അംഗീകാരം ഉള്ള സ്ഥാപനങ്ങള്‍ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഒക്യൂപഷണൽ തെറാപ്പിസ്റ്റ് (WFTO) അംഗീകാരവും ലഭിക്കും. AIOTA / WFTO അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദമെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അന്താരാഷ്ട്ര തലത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയൂ.

ALSO READ: ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും

ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നല്ല പ്രാധാന്യവും ആവശ്യവുമുള്ള പ്രൊഫഷനാണ് ഒക്യുപേഷണല്‍ തെറാപ്പി എന്നതിനാല്‍, നിപ്മറില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്ലെയ്സ്മെന്റ് ലഭിക്കാൻ ഈ അംഗീകാരം കൂടുതല്‍ സഹായകമാകും. കൂടാതെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാൻ AIOTA / WFTO അക്രെഡിറ്റേഷനുള്ള സ്ഥാപനത്തില്‍ പഠനം പൂർത്തീകരിക്കേണ്ടതുണ്ടെന്നതുകൊണ്ടും ഈ അംഗീകാരം വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്പെടും.

ALSO READ: ചായക്ക് ഒരു പലഹാരമായാലോ? മടക്ക് പെര്‍ഫെക്ടായി വീട്ടില്‍ തന്നെ ഉണ്ടാക്കാം…

ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന പുനരധിവാസ ചികിത്സാ വിഭാഗമാണ്‌ ഒക്യുപേഷണല്‍ തെറാപ്പി. ഒരു വ്യക്തിയെ സമഗ്രതയില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ നിര്‍വഹിക്കുന്നത്. വ്യക്തിയുടെ ഇന്ദ്രിയ സംയോജന പ്രശ്നങ്ങള്‍, സൂക്ഷ്മ ചലനങ്ങള്‍, അനുയോജ്യവും ഫലപ്രദവുമായ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, രൂപമാറ്റം വരുത്തല്‍ എന്നിവയും ഈ പ്രൊഫഷന്‍ ഏറ്റെടുക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്.

ഇന്ത്യയിലെ ഒക്യുപേഷണല്‍ തെറാപ്പി വിദ്യാഭ്യാസത്തിന് എഴുപതുവര്‍ഷത്തെ പഴക്കമുണ്ടെങ്കിലും കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി ഡിഗ്രി പ്രോഗ്രാം ആരംഭിച്ചത് 2020 ല്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (NIPMR), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് (NISH) എന്നിവിടങ്ങളിലാണ്.

ALSO READ: കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം; മനോരമ പത്രത്തിലെ വാർത്തക്കെതിരെ പ്രസ്താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ (എൽബിഎസ്) തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവേശനം നല്‍കുന്നത്. നാലര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് നടത്തുന്നത്. നാലാം ബാച്ചിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന ഭിന്നശേഷി പുരസ്ക്കാരം നേടിയ സ്ഥാപനമായ നിപ്മറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം സാമൂഹ്യനീതി വകുപ്പ് ഏറ്റവും അഭിമാനപൂർവ്വം നെഞ്ചേറ്റുകയാണ്. നിപ്മറിനെ അന്തർദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി വളർത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News