ഇന്ന് ദേശീയ വ്യോമസേന ദിനം

Air Force day

ഇന്ത്യൻ വ്യോമസേനയുടെ 92 -മത് വാർഷികമാഘോഷിക്കുകയാണിന്ന്. 1932 മുതലാണ് ദേശീയ വ്യോമസേന ദിനം ആചരിച്ച് തുടങ്ങിയത്. 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ എയർ ഫോഴ്സ് ഔദ്യോഗികമായി നിലവിൽ വന്നത്. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വ്യോമസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌ ഇന്ത്യയുടെ.

Also Read: ഹരിയാന, കശ്മീര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

ആകാശമാർഗമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും, യുദ്ധ സമയങ്ങളിൽ കര – നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്. അത്യാധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്ദ്ധ്യവും ഇന്ത്യൻ വായുസേനയ്ക്ക് മാറ്റ് കൂട്ടുന്നു. ഹൈദരാബാദിലുള്ള എയർഫോഴ്സ് അക്കാദമിയിൽ ഫ്ലൈയിങ് ആഫീസർമാർക്കും മറ്റു വ്യോമസേനാ ജീവനക്കാർക്കും മികച്ച രീതിയിലുള്ള പരിശീലനം നൽകിവരുന്നു. മിഗ് 21, സുഖോയ്, തേജസ് തുടങ്ങി നിരവധി യുദ്ധവിമാനങ്ങൾ സേനയ്ക്ക് മുതൽ കൂട്ടായി ഇന്നുണ്ട്

Also Read: രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈ: എം മുകുന്ദന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News