ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്‌പെൻഷൻ പിൻവലിച്ചു; ബജ്‌റംഗ് പൂനിയക്ക് ആശ്വസിക്കാം

ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാലാണ് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയെ സസ്‌പെൻഡ് ചെയ്തത്. താരത്തിന് മേൽ മാർച്ചിൽ ഏർപ്പെടുത്തിയ സസ്പെൻഷനാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

Also Read; ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി മരിച്ചു, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്; സംഭവം മുംബൈയിൽ

ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി താരത്തിനെതിരെ വിലക്കേർപ്പെടുത്തിയശേഷം അന്താരാഷ്‌ട്ര ഗുസ്തി സംഘടന യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും നടപടി സ്വീകരിച്ചു. മാർച്ച് 10 ന് ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള സോനെപത്തിൽ നടന്ന ട്രയൽസിനിടെ മൂത്രസാമ്പിൾ നൽകാതെ ബജ്‌റംഗ് വേദി വിട്ടതിനെ തുടർന്നായിരുന്നു താരത്തെ സസ്‌പെൻഡ് ചെയ്തത്.

Also Read; വിമാന ജീവനക്കാരെ ആക്രമിച്ചു, വാതിൽ തുറക്കാൻ ശ്രമം; എയർ ഇന്ത്യ വിമാനത്തിൽ പരാക്രമം നടത്തിയ മലയാളി യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

എന്നാൽ സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം. കഴിഞ്ഞ വർഷം തനിക്ക് ലഭിച്ച കാലഹരണപ്പെട്ട ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ച് താൻ നൽകിയ പരാതിക്ക് മറുപടി കിട്ടാത്തതിനാലാണ് ടെസ്റ്റ് ബഹിഷ്കരിച്ചതെന്നും പൂനിയ പറഞ്ഞു. ഈ വിശദീകരണത്തിലാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ താരത്തിന്റെ സസ്‌പെൻഷനും വിലക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി പിൻവലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News