ആനാട് ആയുര്‍വേദ ആശുപത്രിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണം

ആനാട് ഗ്രാമപഞ്ചായത്തും ഗവ. ആയുര്‍വേദ ആശുപത്രി ആനാട് നെടുമങ്ങാടും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയയും SNVHSSലെ NSS യൂണിറ്റും ICDS ആനാട് സെക്റ്ററും കുടുംബശ്രീയും സംയക്തമായി 9-ാമത് ദേശീയ ആയുര്‍വേദ ദിനാചരണം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീകല ഉദ്ഘാടനവും, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സെബി വി.ജെ സ്വാഗതവും ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേങ്കവിള സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ കവിത പ്രവീണ്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ സെക്രട്ടറി ഡോ. ശാസ്ത്രി ജെ, ആശുപത്രി വികസന സമിതി അംഗം ഹരിദാസ് SNHSS NSS കോഡിനേറ്റന്‍ നിമ്മി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ALSO READ:ബഹിരാകാശത്ത് നിന്ന് ദീപാവലി ആശംസയുമായി സുനിത വില്യംസ്

മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ രാജ് കൃതജ്ഞത രേഖപ്പെടുത്തി. ഡോ. വിഷ്ണു മോഹന്‍ ഡോ.രമ്യ, ഡോ. സന്ദീപ്, ഡോ. പൂര്‍ണിമ, അജിത സിസ്റ്റര്‍ ശ്രീദേവി സിസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആനാട് SNVHSSലെ NSS യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ആരോഗ്യകരമായ പാചക രീതികള്‍ പ്രചരിപ്പിക്കുന്നതിനായി പാചക മത്സരവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News