ദേശീയ സെറിബ്രല്‍ പാള്‍സി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന്. ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീം അംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഒരു സ്വര്‍ണ്ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടിയാണ് കേരളം ചാമ്പ്യന്മാരായത്.
ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 27, 28 തീയതികളില്‍ നടന്ന ദേശീയ സെറിബ്രല്‍ പാള്‍സി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം നടത്തിയത് അസാമാന്യ പ്രകടനമാണ്. കായിക പ്രതിഭകളുടെ വിട്ടുവീഴ്ചയില്ലാത്ത പ്രകടനത്തില്‍ കേരളം നേടിയത് 11 മെഡലുകള്‍. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ കേരളം വീണ്ടും ആ സ്ഥാനം നിലനിര്‍ത്തി. കേരള സെറിബ്രല്‍ പാഴ്‌സി സ്‌പോര്‍ട്‌സ് അസോസിയേഷനാണ് കുട്ടികളെ മത്സരത്തിനായി പരിശീലനത്തിലൂടെ സജ്ജരാക്കിയത്. കേരളത്തിനായി അഭിമാനനേട്ടം കൈവരിച്ച കായിക പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ടീം അംഗങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചത്.
ഒരു ഗോള്‍ഡും നാല് വെള്ളിയും ആറ് വെങ്കലവും നേടിയാണ് കേരളം ചാമ്പ്യന്മാരായത്. കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, വ്യവസായ മന്ത്രി പി. രാജീവ്, ദേവസ്വം ബോര്‍ഡ് വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ ടീമിനെ അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here