രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

MADRASA

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുളള സഹായങ്ങളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.

ALSO READ; വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും

മദ്രസകൾക്ക് സഹായങ്ങൾ നൽകുന്ന നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നും മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും കത്തിൽ പരാമർശമുണ്ട്.മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News