സിനിമപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത; ഈ ദിവസം നിങ്ങൾക്ക് സിനിമ കാണാം 99 രൂപ ടിക്കറ്റ് നിരക്കിൽ

സിനിമ പ്രേമികൾക്ക് സന്തോഷവാർത്തയുമായി മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യ. ദേശിയ സിനിമാ ദിനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് 99 രൂപ ടിക്കറ്റ് നിരക്കിൽ മറ്റന്നാൾ (ഒക്ടോബര്‍ 13)  രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ സിനിമ കാണാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക. 99 രൂപ നിരക്കിൽ 4000 സ്‌ക്രീനുകളിലാണ് സിനിമ കാണാനാവുക.

Also read:പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികൾ

കഴിഞ്ഞ വർഷം ഈ ഓഫറിന് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്‍റെ പ്രയോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News