ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. അതേസമയം കമ്മീഷന്റെ നീക്കത്തിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യമാണെന്ന വിമര്‍ശനം ശക്തമാകുന്നു.

Also read:വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പുകള്‍

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍റെ പൂര്‍ണരൂപം വിളിച്ചുവരുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ തിടുക്കപ്പെട്ടുള്ള നീക്കം. സിനിമാരംഗത്തെ സ്ത്രീചൂഷണം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാകമ്മീഷന്‍ ചീഫ് സെക്ട്രട്ടറിക്ക് കത്തയച്ചത്.

Also read:അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനുള്ളില്‍ നിലം പൊത്തി; ശിവാജി മഹാരാജിന്റെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് നരേന്ദ്ര മോദി

അതേസമയം ഇതിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഹൈക്കോടിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ദേശീയ കമ്മീഷന്‍ നടത്തിയത് അമിതാധികാരപ്രയോഗമാണന്നും ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിമര്‍ശനമുയരുന്നു. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമപോല്‍ വനിതാ കമ്മീഷന്റെ നടപടിയുടെ ഉദ്ദേശ്യലക്ഷ്യവും ചോദ്യം ചെയ്യപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News