ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ബിജെപില്‍ ചേര്‍ന്നു. കത്വ ജില്ലാ പ്രസിഡന്റ് സഞ്ജീവ് ഖജൂരിയ ഉള്‍പ്പെടെയാണ് മറുകണ്ടം ചാടിയത്.
ALSO READ: കൂടത്തായി കൊലപാതകം; നെറ്റ്ഫ്ലിക്സിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും
ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രദേശവും മതവും നോക്കാതെ ജനങ്ങളുടെ ക്ഷേമമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് റെയ്‌ന പറഞ്ഞു.
ALSO READ: കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി
ബീഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പിന്നാലെയാണ് ജമ്മുകാശ്മീരില്‍ നിന്നുള്ള മറ്റൊരു കൂറുമാറ്റത്തിന്റെ വിവരം പുറത്തുവരുന്നത്. ബീഹാറില്‍
കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 9 പേരെ ബന്ധപ്പെടാന്‍ നേതാക്കള്‍ക്കായിരുന്നില്ല. കോണ്‍ഗ്രസിലെ എംഎല്‍എമാരുടെ തങ്ങള്‍ സമ്പര്‍ക്കത്തിലാണെന്ന് ബിജെപി അവകാശപ്പെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here