എസ്എഫ്ഐ- യുകെ യുടെ രണ്ടാമത് ദേശീയ സമ്മേളനം നവംബര്‍ 11ന് ലണ്ടനില്‍

ഇടതുപക്ഷ വിദ്യാര്‍ത്ഥി ബഹുജന പ്രസ്ഥാനമായ എസ്എഫ്ഐ-യുകെ യുടെ (Students’ Federation of India – United Kingdom) രണ്ടാമത് ദേശീയ സമ്മേളനം നവംബര്‍ 11ന് ലണ്ടനില്‍ ആരംഭിക്കുന്നു. All India Peace and Solidarity Organisation ജനറല്‍ സെക്രട്ടറിയും മുന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനുമായ സഖാവ് അരുണ്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 11 മണിമുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ യുകെയിലെ മുപ്പതോളം വരുന്ന സര്‍വകലാശാലകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്.

READ ALSO:എംഎസ്എഫിനെ കാലുവാരി കെ എസ് യു; കുസാറ്റില്‍ സംഘര്‍ഷം

ദേശീയ സമ്മേളനത്തിന്റെ വേദിയാകുന്ന ലണ്ടനിലെ ക്രോയ്ടോണിലുള്ള ‘റസ്‌കിന്‍ ഹൗസ്’ നൂറ്റാണ്ടുകളായി ബ്രിട്ടനിലെ പുരോഗമ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും ധീരരക്തസാക്ഷിയുമായ സര്‍ദാര്‍ ഉദ്ധം സിംഗിന്റെ സ്മരണയിലുള്ളതാകും ദേശീയ സമ്മേളന ഹാള്‍. വലതുപക്ഷ ഗുണ്ടകളാല്‍ കൊലചെയ്യപ്പെട്ട എസ്എഫ്‌ഐ പ്രവത്തകനും ധീര രക്തസാക്ഷിയുമായ സഖാവ് ധീരജ് രാജേന്ദ്രന്റെ സ്മരണാര്‍ത്ഥമുള്ള വേദിയിലാണ് ദേശീയ സമ്മേളനം നടക്കുക. 2022ല്‍ സ്ഥാപിതമായ എസ്എഫ്‌ഐ യുടെ ആദ്യ അന്താരാഷ്ട്ര യൂണിറ്റ് എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി യുകെയില്‍ നിരന്തര ഇടപെടലുകളാണ് എസ്എഫ്‌ഐ- യുകെ നടത്തുന്നത്. ഈ കഴിഞ്ഞ കാലയളവില്‍ സ്‌കോളര്‍ഷിപ്പ്, സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനകള്‍, മാനസിക ആരോഗ്യ പ്രശ്‌നനങ്ങള്‍, മനുഷ്യാവകാശ ചര്‍ച്ചകള്‍ അങ്ങനെ നിരവധി വിഷയങ്ങളിലാണ് യുകെയിലെയും ഇന്ത്യയിലെയും പാര്‍ലമെന്റ് പ്രതിനിധികളുമായി എസ്എഫ്‌ഐ-യുകെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇടപെട്ടത്.

READ ALSO:കുസാറ്റ് ചുവന്ന് തന്നെ; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, അവരുടെ പ്രതീക്ഷകള്‍ക്കുമായി എസ്എഫ്ഐ-യുകെ യുടെ പ്രവത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണ്. ദേശീയ സമ്മേളനത്തില്‍ പുതിയ നേതൃത്വവും ചുമതലയേല്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News