കേരള സമരം: ന്യായമെന്ന് ഖാർഗെ, പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്

കേന്ദ്ര അവഗണക്കെതിരെയുള്ള സര്‍ക്കാരിന്റെ ദില്ലി സമരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിരോധത്തില്‍. കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന്റെ സമരത്തെ തള്ളിപ്പറഞ്ഞതും ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്.

Also Read: കേന്ദ്രത്തിന്റെ അവഗണന; കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം എം പി

ദില്ലിയില്‍ കേരളത്തിന്റെ പ്രതിക്ഷേധം അലയടിക്കുമ്പോള്‍ ബിജെപി ഇതരസംസ്ഥാനങ്ങള്‍ പിന്തുണയുമായെത്തി. കേരളത്തിന്റെ സമരം ന്യായമെന്ന്് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പോലും പ്രതികരിച്ചു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ അവകാശത്തിനൊപ്പം കൈകോര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്ല. കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിയിലുണ്ട് ഇരട്ടത്താപ്പ്.

Also Read: ‘സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരം, ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം’: ജന്തർ മന്തറിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

സര്‍ക്കാരിന്റെ ദില്ലി സമരത്തിന് ലഭിച്ച പിന്തുണ യുഡിഎഫിനെ അലോസരപ്പെടുത്തുന്നുണ്ട്. ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി ഉണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News